വൈക്കം : കെ.പി.സി.സി അംഗവും നഗരസഭ പ്രതിപക്ഷ നേതാവും വൈക്കം ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന വി.വി സത്യന്റെ മൂന്നാം ചരമവാർഷികം വി.വി സത്യൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് , അഡ്വ. പി.പി സിബിച്ചൻ , അഡ്വ.സമ്പത്ത് കുമാർ, പി.ടി സുഭാഷ് , ഇടവെട്ടം ജയകുമാർ, പി.വി വിവേക്, അഡ്വ.ശ്രീകാന്ത് സോമൻ ,വൈക്കം ജയൻ ,അഡ്വ. എസ് സനീഷ് കുമാർ,കെ.ആർ ഷൈലകുമാർ എന്നിവർ പ്രസംഗിച്ചു

വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ മോഹൻ .ഡി ബാബു ,അബ്ദുൾ സലാം റാവുത്തർ ,പി.എൻ ബാബു ,ജയ്‌ജോൺ പേരയിൽ ,ബി.അനിൽകുമാർ , ബി.ചന്ദ്രശേഖരൻ , ഷാജി വല്ലൂത്തറ , എം.കെ ഷിബു , രേണുക രതീഷ് , കെ.കെ ഷാജി എന്നിവർ പ്രസംഗിച്ചു.