
മണർകാട്. തോടുകളും പാടങ്ങളും റോഡുകളും ഒരുപോലെ നിറഞ്ഞുകവിഞ്ഞതോടെ, കണ്ടാസ്വദിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും നിരവധി പേരാണ് എത്തുന്നത്. ആധുനിക രീതിയിലുള്ള ചൂണ്ട ഉപയോഗിച്ച് മീൻ പിടിയ്ക്കുന്നതിനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ ഓടിയ്ക്കുന്നതും വാഹനങ്ങൾ വൃത്തിയാക്കുന്നതും ആളുകൾക്ക് ഹരമാണ് . മണർകാട്, അമയന്നൂർ ഭാഗത്തെ വെള്ളം കയറിയ റോഡിലും തോടിനുസമീപത്തും ആളുകൾ എത്തുന്നുണ്ട്. സൈക്കിൾ, ഇരുചക്രവാഹനങ്ങൾ, മറ്റ് വലിയ വാഹനങ്ങൾ തുടങ്ങിയവയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നു. സോഷ്യൽ മീഡിയ സൈറ്റുകളിൽ വെള്ളപ്പൊക്ക ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനെത്തുന്നവരുമുണ്ട്. പരിചയമില്ലാത്ത റോഡിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് അപകടത്തിനിടയാക്കുന്നു.