alpho

അതിരമ്പുഴ. അൽഫോൻസാ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഛായാചിത്ര പ്രയാണം ചെറുപുഷ്പം മിഷൻലീഗ് അതിരമ്പുഴ മേഖലയുടെ നേതൃത്വത്തിൽ നടന്നു. അതിരമ്പുഴ ഫൊറോന പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ പ്രയാണം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പം മിഷൻ ലീഗ് ഫൊറോന ഡയറക്ടർ ഫാ.ആൻഡ്രൂസ് കുന്നത്തിന് പതാക കൈമാറി. തുടർന്ന് മേഖല ജോയിന്റ് ഡയറക്ടർ സി.വിനീത മലയോലിക്കൽ ഛായാചിത്രം ഫൊറോന പ്രസിഡൻ്റ് ആകാശ് ഐക്കരക്കുന്നേലിൽ നിന്ന് ഏറ്റുവാങ്ങി. മേഖലയിലെ വിവിധ ശാഖകളിൽ ഛായാചിത്ര പ്രയാണത്തിന് ഭക്ത്യാദരപൂർണ്ണമായ സ്വീകരണം നൽകി. തെള്ളകം പുഷ്പഗിരി ദൈവാലയത്തിൽ ഛായാചിത്രപ്രയാണം അവസാനിച്ചു. ഫാ.ജോസഫ് ആലുങ്കൽ സമാപന സന്ദേശം നൽകി.