കുറവിലങ്ങാട്: സബ് രജിസ്റ്റാർ ഓഫീസിൽ ഇന്ന് 11ന് അണ്ടർ വാലുവേഷൻ അദാലത്ത് നടത്തും. 1987 മുതൽ 2017 മാർച്ച് 31 വരെയുള്ള ആധാരങ്ങൾ വിലകുറച്ച് കാണിച്ചതിനെ തുടർന്ന് അണ്ടർ വാല്യൂഷൻ നടപടികളിൽ ഉൾപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കി കുറവ് മുദ്രവിളിയുടെ 30 ശതമാനം തുക അടച്ച് റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാം. ആധാരങ്ങൾ അണ്ടർ വാലുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനായി രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് സബ് രജിസ്റ്റാർ അഖിലേഷ് ലൂക്കോസ് അറിയിച്ചു.