tax

പൊൻകുന്നം. കാഞ്ഞിരപ്പള്ളി താലൂക്കിൽ മോട്ടോർ വാഹന നികുതി കുടിശിക തീർപ്പാക്കൽ മേള സംഘടിപ്പിക്കുന്നു. ആർ.ആർ.തഹസിൽദാർ ഓഫീസിൽ 17ന് 11 മുതൽ നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ മേളയിൽ റവന്യൂറിക്കവറി നേരിടുന്നവർക്ക് ആനുകൂല്യം ലഭിക്കും. വാഹനത്തിന്റെ രേഖകൾ ആവശ്യമില്ല. ഉപയോഗമില്ലാത്തതും പൊളിച്ചു നശിപ്പിച്ചതുമായ വാഹനങ്ങൾക്കും തുടർനികുതി ബാദ്ധ്യതകളിൽ നിന്നും ഒഴിവാകാം. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാന നാലു വർഷത്തെ നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നികുതിയുടെ 40 ശതമാനവും അടച്ചാൽ മതി. റവന്യൂ റിക്കവറി പ്രകാരം ഒടുക്കിയ തുക ഒറ്റത്തവണ നികുതി തുകയിൽ നിന്നും കുറവ് ചെയ്തു നൽകും.