പാലാ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും നിയോജകമണ്ഡലത്തിലെ തകർന്ന റോഡുകളുടെയും മറ്റും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു.

ദുരിതബാധിത മേഖലകളിലെ പഞ്ചായത്തുകളില ജനപ്രതിനിധികൾ, റവന്യൂ, പഞ്ചായത്ത്, കൃഷി, പൊതുമരാമത്ത്, വൈദ്യുതി, മൃഗസംരക്ഷണം, ആരോഗ്യം, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ആഗസ്റ്റ് 11 നകം ലഭ്യമാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. ഭരണങ്ങാനം,തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് അവലോകനയോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനഗോപാലൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീകല ആർ, മറിയാമ്മ ഫെർണ്ണാണ്ടസ്, ജെറ്റോ ജോസ്, ബിന്ദു സെബാസ്റ്റ്യൻ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, മൂന്നിലവ് ജോഷി ജോഷ്വാ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വടക്കേൽ, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഡെപ്യൂട്ടി തഹസീൽദാർ ബി മൻജിത്ത്, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം ജി ശേഖരൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി ടോമി തുടങ്ങിയവർ പങ്കെടുത്തു.