river

ഈരാറ്റുപേട്ട. മീനച്ചിലാറിന് ഇനി പുനർജനിയുടെ കാലം എന്ന പേരിൽ സർക്കാർ നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി മാർച്ചിൽ മണലും മണ്ണും വാരിയിട്ടത് ഇരുകരകളിലുമുള്ള പുരയിടങ്ങളിലാണ്. രണ്ടാഴ്ചയ്ക്കകം മാറ്റുമെന്നാണ് സ്ഥല ഉടമകൾക്ക് ഉറപ്പ് കൊടുത്തിരുന്നത്. നാല് മാസം കഴിഞ്ഞിട്ടും ഇവ മാറ്റാൻ തയ്യാറായിട്ടില്ല. ഇതു കാരണം ഇവിടെ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും വെള്ളക്കെട്ട് ഉണ്ടാകുന്നതായും പാഴ്‌ചെടികളും ഇഴജന്തുക്കളും വർദ്ധിക്കുന്നതായും പരാതിയുണ്ട്. 2200 ലോഡ് മണലും ചെളിയുമാണ് മീനച്ചിലാറ്റിൽ നിന്നും വാരി ഏഴോളം സ്ഥലങ്ങളിൽ നിക്ഷേപിച്ചത്. ഇതിന് നഗരസഭ 20 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു.