കുമരകം: കോട്ടയം കുമരകം റോഡിൽ ചെങ്ങളം, ആമ്പക്കുഴി , ഇല്ലിക്കൽ ഭാഗത്ത് വെള്ളംകയറി. കുമരകം പഞ്ചായത്തിലെ 2-ാം വാർഡിൽ മറ്റീത്ര ഭാഗത്ത് പത്തോളം വീടുകളിൽ വെള്ളംകയറി. 7-ാം വാർഡിലെ വെളിയം 8-ാം വാർഡിലെ പൊങ്ങലക്കരി, 6-ാം വാർഡിലെ കണ്ണാടിച്ചാൽ , കോന്നക്കേരി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുരിതബാധിതരെ മാറ്റിപാർപ്പിയ്ക്കാൻ ക്യാമ്പുകൾ സജ്ജമാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. അയ്മനം പഞ്ചായത്തിലെ തുമ്പലശേശി ,ഐക്കരമാലി കോളനികളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി.