
കോട്ടയം. ജില്ലയിൽ കനത്ത മഴയിൽ 50 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 113.38 ഹെക്ടർ സ്ഥലത്താണ് കൃഷി നാശം. ജൂലായ് 28 മുതൽ ഇന്നലെ വരെയുള്ള പ്രാഥമിക കണക്കാണിത്. 401 കർഷകർക്ക് നഷ്ടമുണ്ടായി. ഈരാറ്റുപേട്ടയിലാണ് ഏറ്റവുമധികം കൃഷി നാശം ഉണ്ടായത് 107.82 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് വിലയിരുത്തൽ. 36.89 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയത്. ഏറ്റുമാനൂരിൽ 3.06 ഹെക്ടർ, കാഞ്ഞിരപ്പള്ളിയിൽ 1.81 ഹെക്ടർ, മാടപ്പള്ളിയിൽ 0.04, പാലായിൽ 0.09, ഉഴവൂരിൽ 0.56 എന്നിങ്ങനെയാണ് നാശം. 2000 കുലച്ച വാഴകളും 1590 കുലയ്ക്കാത്ത വാഴകളും നശിച്ചു. 18.36 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ജാതികൃഷിയിൽ 12.46 ലക്ഷം രൂപയുടെ നാശം കണക്കാക്കി.