കോട്ടയം: അസോസിയേഷൻ ഒഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ സംസ്ഥാന സമ്മേളനവും അംഗത്വവിതരണ വിതരണവും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അജി എൻ അദ്ധ്യക്ഷത വഹിച്ചു. മാസ്കോം സ്റ്റീൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.ജോർജ് ആന്റണി കുരീയ്ക്കൽ, ബീറ്റ ഗ്രൂപ്പ് ചെയർമാൻ കെ രാജ്മോഹൻ പിള്ള, ലോക റെക്കാഡ് ഉടമയായ ഡോ. സുവിദ് വിൽസൺ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സെക്രട്ടറി മഞ്ജു മാത്തൂർ സ്വാഗതം ആശംസിച്ചു. അനിൽകുമാർ, ജോർജ് മാത്യു, നജീബ് കാസിം, മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.