
കോട്ടയം. ജില്ലയിൽ 54 ദുരിതാശ്വാസ ക്യാമ്പുകൾ. 467 കുടുംബങ്ങളിൽനിന്നുള്ള 1456 പേരെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നത്. മീനച്ചിൽ താലൂക്ക് 17, കാഞ്ഞിരപ്പള്ളി 4, കോട്ടയം 28, ചങ്ങനാശേരി 3, വൈക്കം 2 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 625 പുരുഷന്മാരും 604 സ്ത്രീകളും 227 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 474 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 103 പേരെയും വൈക്കത്ത് 22 പേരെയുമാണ് മാറ്റിയത്. ക്യാമ്പുകളിൽ ആരോഗ്യ സേവനവും സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.