
ഏറ്റുമാനൂർ. ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടിമുകൾ കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (27), വെട്ടിമുകൾ കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സച്ചിൻസൺ (27) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഷട്ടർ കവലയിലുള്ള കള്ള് ഷാപ്പിൽ ഇവർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും കുപ്പികളും ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തു. ഇത് അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.