
പാലാ. വിശ്വഹിന്ദു പരിഷത്ത് മീനച്ചില്‍ പ്രഖണ്ഡ് രാമായണ സംഗമം 14 ന് കടപ്പാട്ടൂര്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കും. രാമായണ പാരായണം, പ്രശ്‌നോത്തരി, ചിത്രരചന, പ്രസംഗം എന്നീ ഇനങ്ങളില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് തലത്തിൽ മത്സരങ്ങളുണ്ടാകും. മുതിര്‍ന്നവര്‍ക്ക് പാരായണ മത്സരവുമുണ്ട്. രാവിലെ 9 ന് ആരംഭിക്കും. വൈകിട്ട് 3.30 ന് സമാപന സമ്മേളനത്തില്‍ പ്രൊഫ.സരിത എസ്.അയ്യര്‍ സന്ദേശം നല്‍കും. വി.എച്ച്.പി ജില്ലാ പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സത്സംഗ പ്രമുഖ് കെ.എ.ഗോപിനാഥ് സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ സംയോജകന്‍ എസ്.ഡി.ചന്ദ്രന്‍, ജില്ലാ സദസ്യന്‍ എ.കെ.സോമശേഖരന്‍, പ്രഖണ്ഡ സത്സംഗ പ്രമുഖ് ശാന്തകുമാരി, പ്രഖണ്ഡ് പ്രമുഖ് വി.ആര്‍. വേണുഗോപാല്‍, സെക്രട്ടറി അമല്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിക്കും.