കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് അയ്മനം പഞ്ചായത്തിൽ നാല് ക്യാമ്പുകൾ തുറന്നു. നിലവിൽ നൂറോളം പേർ നാല് ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. പഞ്ചായത്തിലെ 13-ാം വാർഡിലെ പരെുമന കോളനി, 14-ാം വാർഡിലെ വാഴയ്ക്കാമറ്റം, കല്ലുമട, 15-ാം വാർഡിലെ പള്ളിക്കവല കുഴിക്കാൽ ഭാഗം, ഒളശ, പുലിക്കുട്ടിശേരി, പരിപ്പ് എന്നീ മേഖലകൾ പൂർണമായും വെള്ളത്തിലാണ്. 13, 14,15 വാർഡുകളിലെ കുടുംബങ്ങളെ പി.ജെ.എം യു.പി സ്‌കൂളിലും, 14-ാം വാർഡിലെ ഒരു എസ്.ടി കോളനിയിലെ 38 കുടുംബങ്ങളെ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിലും 1,2,3 വാർഡുകളിൽ ഉള്ളവരെ വല്യാട്, 18, 19, 4 എന്നീ വാർഡുകളിലെ കുടുംബങ്ങളെ പരിപ്പ് എച്ച്.എസ്.എസ് സ്‌കൂളിലേക്കും മാറ്റി.