പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 13ന് യൂണിയൻ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് തുടർപഠനം നടത്തുന്നതിന് പുതിയ സാധ്യതകൾ മനസിലാക്കുന്നതിനാണ് സെമിനാർ നടത്തുന്നത്. 13ന് രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തിൽ മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ് ഷാജികുമാർ അദ്ധ്യക്ഷത വഹിക്കും. കൊച്ചി ഇൻകംടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് ക്ലാസ് നയിക്കും. യൂണിയൻ സെക്രട്ടറി പി.കെ രഘുനാഥൻ നായർ, ഇൻസ്‌പെക്ടർ കെ.എൻ സുരേഷുകമാർ എന്നിവർ പ്രസംഗിക്കും.