bandi

പള്ളിക്കത്തോട്. ഓണവിപണി ലക്ഷ്യമിട്ട് ബന്ദിപ്പൂ കൃഷിക്ക് തുടക്കമായി. മുക്കാലി അമ്പാട്ടുപറമ്പിൽ രാജന്റെ നേതൃത്വത്തിലാണ് കൃഷിയ്ക്ക് തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് തൈനടീൽ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂരിൽ നിന്ന് തൈകൾ എത്തിച്ചാണ് കൃഷി. മഞ്ഞ, ഓറഞ്ച് പൂക്കളുള്ള ഹൈബ്രിഡ് തൈകളാണ്. 11 രൂപയാണ് തൈ ഒന്നിന് വില. തൈകൾ നട്ടു 45 ദിവസത്തിനുള്ളിൽ പൂ വിരിഞ്ഞു തുടങ്ങും. വളർച്ചയുള്ള തൈയിൽ നിന്നും ഒരുകിലോ പൂവ് വരെ ലഭിക്കും.1500 ബന്ദികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. പഞ്ചായത്ത് അംഗം കെ.എൻ വിജയൻ, സി.ഡി.എസ് അദ്ധ്യക്ഷ അനിത വിനോദ് എന്നിവർ പങ്കെടുത്തു.