കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടീം കേരള യൂത്ത്ഫോഴ്സിൻ്റെ പഞ്ചായത്ത്തല ക്യാപ്റ്റൻമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം റ്റി.റ്റി ജിസ്മോർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ അഡ്വ. എസ്.പി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ടീം കേരള ജില്ലാ ക്യാപ്റ്റൻ വിഘ്നേഷ്, വൈസ് ക്യാപ്റ്റ്ൻ അജീഷ് അശോകൻ, യൂത്ത് കോ-ഓർഡിനേറ്റർമാരായ ബിനു ചന്ദ്രൻ, ഷിനു പോൾ, ടോണി ജോസഫ് എന്നിവർ പങ്കെടുത്തു.