
ഏറ്റുമാനൂർ. ഭാരതീയ വേലൻ സൊസൈറ്റിയുടെ 48-ാം സംസ്ഥാന സമ്മേളനം ഇന്ന് ഏറ്റുമാനൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് വിഷ്ണു മോഹൻ അദ്ധ്യക്ഷനായിരിക്കും. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, പട്ടികജാതി-പട്ടികവർഗ്ഗ സംയുക്ത സമിതി ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ സുനിൽ എം.എസ്, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. സമുദായം നേരിടുന്ന വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്യും.