
പാമ്പാടി. സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് ഭാരത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ആർക്കും പാടാം ഒപ്പം മിമിക്രിയും' പരിപാടി 15ന് രാവിലെ 10 മുതൽ പാമ്പാടി ബസ് സ്റ്റാൻഡിന് സമീപം നടക്കും. പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി ഡോ.നിരണം രാജൻ മുഖ്യപ്രസംഗം നടത്തും. ബാബു മുതലപ്ര, ശ്രീദേവി ശ്രീകുമാർ, ഷാജി പാഴൂർ, മധു സി വായ്പ്പൂര്, സന്തോഷ് മല്ലപ്പള്ളി തുടങ്ങിവർ പങ്കെടുക്കും. പരിപാടിയിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. ഫോൺ 97 45 95 35 41, 82 81 27 40 11