r

കോട്ടയം: യൂണിയൻ ഒഫ് ജർമൻ മലയാളി അസോസിയേഷന്റെ (ഉഗ്മ) ബെസ്റ്റ് മിനിസ്റ്റർ അവാർഡിന് മന്ത്രി റോഷി അഗസ്റ്റിൻ അർഹനായി. 50000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് .

സെപ്തംബർ 10 ന് ജർമനിയിലെ കൊളോണിൽ നടക്കുന്ന ഇന്റർനാഷണൽ മലയാളി കൺവെൻഷനിൽ അവാർഡ് സമ്മാനിക്കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രാഹാം ജോൺ, സെക്രട്ടറി രാജേഷ് പിള്ള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .