water

കോട്ടയം. നഗരസഭാ പരിധിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. നഗരസഭയുടെ 5,6 വാർഡുകളിലെ വീടുകളിലും റോഡിലുമാണ് വെള്ളം കയറിയത്. അഞ്ച്, ആറ് വാർഡുകളിലെ നട്ടാശേരി, വടുതലഭാഗം, തറയിൽപ്പടി, പുത്തേട്ട്, സൂര്യകാലടി മന, മംഗളം കോളേജ്, വായനശാല, മാവേലിപടിഭാഗം, പാറമ്പുഴ ഫോറസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു. ക്യാമ്പുകളിൽ ഏട്ടോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വെട്ടിയ്ക്കാട്ടുപടി- പാറമ്പുഴ ഫോറസ്റ്റ് റോഡ്, ചൂട്ടുവേലി മഠം ജംഗ്ഷൻ, പൂവത്തുമാലി റോഡ്, പുത്തേട്ട് ചെറുനാരകം റോഡ്, പുത്തേട്ട് മഠം ജംഗ്ഷൻ എന്നീ റോഡുകളിൽ ഇപ്പോഴും വെള്ളമാണ്. ഇവിടെ ഗതാഗത തടസവും നേരിടുന്നുണ്ട്.