c-k-asha

വൈക്കം. കെ.എസ്.ആർ.ടി.സി.ബഡ്ജ​റ്റ് ടൂറിസത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയിൽ നിന്നാരംഭിച്ച നാലമ്പലം ദർശന സർവീസ് സി.കെ.ആശ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. 7,13,14,15 എന്നീ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് എ.ടി.ഒ.ഷാജി കുര്യാക്കോസ് അറിയിച്ചു ബസ് രാവിലെ 7 ന് വൈക്കം ഡിപ്പോയിൽ നിന്നു പുറപ്പെടും. തിരിച്ച് വൈക്കത്ത് ഒരു മണിക്ക് സമാപിക്കുന്ന രീതിയിലാണ് നാലമ്പല ദർശനം ഒരുക്കിയിട്ടുള്ളത്. ഭക്തജന ഗ്രൂപ്പുകൾക്കും മ​റ്റും പ്രത്യേകം ബുക്ക് ചെയ്യാം. ബുക്കിങ്ങിന് രാവിലെ 10 മുതൽ 5 മണി വരെ 99 95 98 73 21 എന്ന നമ്പറിൽ വിളിക്കണം.