
വൈക്കം. ഒരു തരത്തിലുള്ള സർവാധിപത്യവും ലോകനന്മയ്ക്ക് ഉപകരിക്കില്ലെന്നും ഗാന്ധിയൻ തത്വ സിദ്ധാന്തമാണ് ലോക സമാധാനത്തിന് അനിവാര്യമെന്നും പി.ജി.എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. എല്ലാവരും തന്നാൽ കഴിയുംവിധം സമാധാനത്തിനായി പ്രവർത്തിക്കണം. വൈക്കം ശ്രീമഹാദേവ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹിരോഷിമാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ പി.കെ.നിതിയ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ബിച്ചു എസ്. നായർ, ശ്യാമ ജി. നായർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, അശ്വിൻ പി.പി , മീനു, നവ്യ, അശ്വിൻ രാജ്, അഞ്ജലി സോമനാഥ്, സൂര്യദാസ് എന്നിവർ പ്രസംഗിച്ചു.