ഉഴവൂർ : പഞ്ചായത്തിൽ കർഷക ദിനാഘോഷം ചിങ്ങം 1 ന് നടക്കും. ഇതിന് മുന്നോടിയായി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം.മാത്യു, ഉഴവൂർ ബ്ലോക്ക് വൈസ്.പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള,പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ,സഹകരണ ബാങ്ക് പ്രതിനിധി, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് തല കർഷക പ്രതിനിധികൾ,കൃഷി ഓഫീസർ തെരേസ അലക്‌സ്, രാജേഷ് കെ.ആർ തുടങ്ങിയവർ പങ്കെടുത്തു. കർഷക ദിനത്തിൽ 20 കർഷകരെ ആദരിക്കും.