ചങ്ങനാശേരി: ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ 2 വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 1 വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിൽ 2022 വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. www.itiadmissions.kerala.gov.in എന്ന പോർട്ടൽമുഖേന 100 രൂപ ഫീസടച്ച് ഓൺലൈനായിട്ട് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10. കൂടുതൽ വിവരങ്ങൾക്ക്: 8281444863, 9746411564, 0481 2400500.