പാലാ : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ഭാരതത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യവും ജീവൻ നൽകിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 12 ന് വൈകിട്ട് 3 ന് പാലാ മരിയൻ ജംഗ്ഷനിൽ നിന്ന് ളാലം പാലം ജംഗ്ഷനിലേക്ക് സ്വാതന്ത്ര്യ സന്ദേശ പദയാത്ര നടത്താൻ കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ.ചന്ദ്രമോഹൻ യോഗം ഉദ്ഘാടനം ചെയ്തു. ഷോജി ഗോപി, പ്രിൻസ് വി.സി, എ. എസ്.തോമസ്, ജയിംസ് ജീരകത്ത്, തോമസ് ആർ.വി.ജോസ്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ചെറിയാൻ കൊക്കോപ്പുഴ, ഗോപിനാഥൻ നായർ, ശ്രീകുമാർ റ്റി.സി, ബിനോയി ചൂരനോലി,അബ്ദുൾ കരീം, പ്രദീപ് പ്ലാച്ചേരി, ബേബി തെരുവപ്പുഴ, അഡ്വ.സോമശേഖരൻ നായർ, ഷിജി ഇലവുംമൂട്ടിൽ, അർജുൻ സാബു, റെജി തലക്കുളം, പ്രദീപ് ചീരങ്കാവിൽ, സോമൻ കെ.ആർ, സുകു വാഴമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.