മരങ്ങാട്ടുപിള്ളി : ആണ്ടൂരിലെ ദേശീയ വായനശാല സപ്തതി നിറവിൽ. പഠിക്കാനും വായിക്കാനും പരിമിത സൗകര്യം മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ യുവാക്കളായ അക്ഷര സ്‌നേഹികളുടെ ശ്രമഫലമായി 1951 മേയ് രണ്ടിനാണ് വായനശാല ആരംഭിച്ചത്. സ്ഥാപക അംഗവും ലൈബ്രേറിയനുമായ അന്തരിച്ച പറഞ്ചികാട്ട് ടി.എൻ.നാരായണൻ ഇളയത് ലൈബ്രറിയ്ക്ക് സ്ഥലം വിട്ടു നൽകി തുടർന്ന് കെട്ടിടം നിർമ്മിച്ചു. ഒരുകാലത്ത് ലോട്ടറി സംഘടിപ്പിച്ചാണ് പുസ്തകങ്ങൾ വാങ്ങാൻ 25 രൂപ കണ്ടെത്തിയത്. വായനശാലയുടെ ആദ്യ വാർഷികയോഗത്തിൽ വയലാർ രാമവർമ്മ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.