കുമരകം : വെള്ളപ്പൊക്കദുരിതം നേരിടുന്ന ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു. ചെങ്ങളം എസ്.എൻ.ഡി.പി ഹാൾ, ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസ്, ചെങ്ങളം തെക്ക് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാൾ, സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂൾ, സെന്റ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളി ഹാൾ, കാഞ്ഞിരം എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, തിരുവാർപ്പ് ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് മർത്തുശ് മുനി പള്ളി പാരിഷ് ഹാൾ
എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കദുരിത മേഖലകളും മന്ത്രി സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മോനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ആർ. അജയ്, സി.റ്റി. രാജേഷ്, ഷീന മോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ സജിമോൻ, റൂബി ചാക്കോ, റേച്ചൽ ജേക്കബ്, കെ.എസ്. സുമേഷ് കുമാർ, മഞ്ജു ഷിബു, കെ.ബി. ശിവദാസ്, റാണി പുഷ്പാകരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.