പാലാ : ആവി പറക്കുന്ന ബിരിയാണിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ദുരിതാശ്വാസ ക്യാമ്പിൽ. ഭരണങ്ങാനം പഞ്ചായത്ത് കയ്യൂർ വാർഡിൽ കയ്യൂർ ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. കയ്യൂർ നാടുകാണി മലയിൽ താമസിക്കുന്ന 19 കുടുംബങ്ങളിലെ 50 ഓളം അംഗങ്ങളാണ് ഇവിടെ കഴിയുന്നത് ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിമൂലമാണ് ഇവർ വീടുകളിൽ നിന്ന് മാറി താമസിക്കുന്നത്.നാടുകാണി മലയിലെ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പഞ്ചായത്ത് മെമ്പർ സോബി സേവ്യർ , ലിൻസ് ജോസഫ് , സി.ആർ.നാരായണൻ നായർ , സക്കറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ, സുപ്രഭ ഉണ്ണികൃഷ്ണൻ ,ബിജു നടുവക്കുന്നത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.