കോട്ടയം : മഴക്കെടുതി ബാധിച്ച കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാഞ്ഞിരപ്പള്ളി ശാഖ. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ നിർദ്ദേശത്തെത്തുടർന്ന് 100 പുതപ്പുകൾ കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിതരണം ചെയ്തു. ഏന്തയാറിലെ ജെ.ജെ മർഫി സ്‌കൂളിലും, കൂട്ടിക്കലിലെ കെ.എം.ജെ സ്‌കൂളിലുമാണ് നൽകിയത്. എസ്.ബി.ഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ ബിന്ദു ബാലകൃഷ്ണൻ, കൂട്ടിക്കൽ ബ്രാഞ്ച് മാനേജർ സുധീർ എന്നിവരും സംഘവും ക്യാമ്പുകൾ സന്ദർശിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ മായാ ജയേഷ്, സൗമ്യ ഷമീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.