
കോട്ടയം. കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം ഏറ്റുമാനൂർ ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9ന് ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ആറു വേദികളിലായി നടത്തുന്ന കലോത്സവത്തിൽ നാനൂറോളം കലാകാരന്മാർ മാറ്റുരയ്ക്കും. ലളിതഗാനം, ശാസ്ത്രീയസംഗീതം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, നാടോടിനൃത്തം, മിമിക്രി, നാടൻപാട്ട്, ഒപ്പന, തിരുവാതിര, തബല, ചെണ്ട, മൃദംഗം, വയലിൻ, ഓടക്കുഴൽ, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ നിർവഹിക്കും.