മുണ്ടക്കയം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഏരിയാ സെക്രട്ടറി പി.കെ പ്രദീപ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജയിംസ് ജോസഫ്, ശ്രീദേവി, സി.വി അനിൽകുമാർ, എം.ജി രാജു, ഷാജി, ഷുക്കൂർ, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.