പൊൻകുന്നം : സ്വാതന്ത്യത്തിന്റെ 75ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി 12 ന് വൈകിട്ട് മൂന്നിന് പൊൻകുന്നത്തു നിന്ന് കാഞ്ഞിരപ്പള്ളി പേട്ടക്കവല വരെ നവസങ്കല്പ പദയാത്ര നടത്തും. ഇതിനായി ചേർന്ന നേതൃയോഗം കെ.പി.സി.സി.അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.ഷെമീർ, റോണി കെ.ബേബി, അഡ്വ.പി.ജീരാജ്, പി.എൻ.ദാമോദരൻ പിള്ള, സനോജ് പനക്കൽ, എം.കെ.ഷമീർ, സേവ്യർ മൂലകുന്ന്, ജോസ് കെ.ചെറിയാൻ, ജയകുമാർ കുറിഞ്ഞിയിൽ, ബിനു കുന്നുംപുറം, പി.ജെ.സേബാസ്റ്റ്യൻ, ബാബു കാക്കനാടൻ, സ്മിതലാൽ എന്നിവർ പ്രസംഗിച്ചു.