പൊൻകുന്നം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവിൽ സർക്കാർ ഒളിയജണ്ടകൾ നടപ്പിലാക്കാൻ നീക്കം നടത്തിയാൽ ബദൽ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ പറഞ്ഞു .കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ അദ്ധ്യാപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന കാരുണ്യ മെഡി പ്ലസ് പദ്ധതിയുടെ വിശദീകരണവും , ഷിഹാബ് തങ്ങൾ അനുസ്മരണവും സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാത്ഥികൾക്ക് ഈരാറ്റുപേട്ട നഗരസഭാ അദ്ധ്യക്ഷ സുഹ്രാ അബ്ദുൽഖാദർ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. പി.കെ.അസീസ്, കല്ലൂർ മുഹമ്മദാലി, ടി.എ.നിഷാദ്, ടി.എ.അബ്ദുൽ ജബ്ബാർ, എസ്.ഇ.യു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഐ.നൗഷാദ്, പെൻഷണേഴ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരിം മുസ്ലിയാർ, എസ്.ഇ.യു ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷഹബാനത്ത്, വി.എം.എ.റഷീദ്, തൗഫീഖ് കെ.ബഷീർ, എൻ.വൈ.ജമാൽ എന്നിവർ സംസാരിച്ചു.