പൊൻകുന്നം : ഒരാഴ്ചയായി പൊൻകുന്നത്ത് എസ്.ബി.ഐ.യുടെ സി.ഡി.എമ്മിൽ പണം ഇടുന്ന അക്കൗണ്ട് ഉടമകൾ പെടാപ്പാടിൽ. ഇതിൽ നിക്ഷേപിക്കുന്ന പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ദിവസങ്ങളായി ലഭിക്കുന്നില്ല. അടച്ച തുക അക്കൗണ്ടുകളിൽ എത്തിയില്ല. നിരവധിപ്പേർക്ക് ഇതേ അനുഭവമാണ്. ബാങ്ക് ശാഖയിൽ പരാതിപ്പെട്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ പണം എത്തുമെന്ന് വിശദീകരിച്ചെങ്കിലും നാലുദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. സി.ഡി.എം തകരാർ സൂചിപ്പിക്കുന്ന അറിയിപ്പ് നൽകാൻ അധികൃതർ തയ്യാറാകാത്തതിനാൽ ദിവസവും കൂടുതൽ പേർ കബളിപ്പിക്കപ്പെടുകയാണ്.