കുമരകം : കുമരകം ശ്രീനാരായണ സ്‌പോർട്സ് ക്ലബിന്റെ 71ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് ഗോപാലൻ തന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി രവീന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഓണാഘോഷ പരിപാടികളും, ചെറുവള്ളങ്ങളുടെ മത്സരവും തിരുവോണ ദിവസം നടത്തുന്നതിന് തീരുമാനിച്ചു. കെ.പി ആനന്ദക്കുട്ടൻ കൺവീനറും, പി.എസ് സദാശിവൻ ജോ. കൺവീനറുമായി ആഘോഷക്കമ്മിറ്റിയും രൂപീകരിച്ചു. രക്ഷാധികാരി പി.ഐ എബ്രഹാം, വൈസ്.പ്രസിഡന്റ് രാജപ്പൻ കമ്പിയിൽ എന്നിവർ പ്രസംഗിച്ചു.