കോട്ടയം : മഴക്കാലത്ത് അമിതവേഗതയിൽ പാഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. മഴ ശക്തമായ ഈ മാസം ആദ്യം മുതൽ ഇതുവരെ ദിവസവും ശരാശരി അഞ്ചിലേറെ അപകടങ്ങളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. പെട്ടെന്നുള്ള ബ്രേക്കിംഗും തുടർന്നുള്ള അപകടങ്ങളുമാണ് ഏറെയും. ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ പലരും വിമുഖത കാട്ടുന്നതായി പൊലീസ് പറയുന്നു. മഴക്കാലത്ത് റോഡിലെ തിരിക്ക് മൂലം സമയത്ത് എത്താനാവാതെ അമിത വേഗത്തിൽ യാത്ര ചെയ്യുന്നതും അപകട കാരണമാണ്. കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് കുറയാനും വെള്ളത്തിലൂടെ പോവമ്പോൾ റോഡ് ഉപരിതലവുമായുള്ള സമ്പർക്കം കുറഞ്ഞ് നിയന്ത്രണംവിട്ട് തെന്നി നീങ്ങിയാണ് ഏറെയും അപകടങ്ങൾ.


ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് ഡ്രൈവ് ചെയ്യരുത്
വാഹനങ്ങളുടെ ടയറുകളടക്കം കാര്യക്ഷമത ഉറപ്പാക്കണം

ചെറു റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണം
മുൻപിൽ പോകുന്ന വാഹനവുമായി അകലം പാലിക്കണം
മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

വലിയ വാഹനങ്ങൾക്ക് തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക