മാന്നാർ : എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയുടെ നേതൃത്വത്തിൽ 69 ലക്ഷം രൂപ ചെലവഴിച്ച് ശ്രീനാരായണ പഠന കേന്ദ്രം നിർമ്മിക്കും. ഇന്നലെ ചേർന്ന ശാഖായോഗത്തിന്റെ പൊതുയോഗമാണ് സ്റ്റേജ്, ഹാൾ, വാഹന പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയുള്ള പഠന കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അനുമതി നൽകിയത്. ശാഖയുടെ 16.5 ഏക്കർ സ്ഥലത്താണ് നാടിന്റെ തന്നെ മുഖച്ഛായ മാറുന്ന രീതിയിലുള്ള സംരംഭം ഉയരുന്നത്. പൊതുയോഗം യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.പി.കേശവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഷാജി കുമാർ കെ.എസ്, ശാഖാ സെക്രട്ടറി ബാബു ചിത്തിര ഭവൻ എന്നിവർ പ്രസംഗിച്ചു.