കൊല്ലപ്പള്ളി : കഞാവുമായി നിരവധിക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി. തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (26) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പൂവരണിയിലെ ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രാമപുരം, മേലുകാവ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കാപ്പാ നിയമനടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് അറസ്റ്റ്. എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ തോമസ്സ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൾ, അജു വി തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.