ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം തൃക്കോടിത്താനം 1348ാം നമ്പർ ശാഖായോഗത്തിന്റെ രണ്ടാംഘട്ട ഭവന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും , വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രനും ചേർന്ന് നിർവഹിച്ചു. പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ശില കൃഷ്ണവിലാസം കെ.രാധാകൃഷ്ണന് നൽകി. ശാഖാ പ്രസിഡന്റ് പി.എസ്.അശോക് കുമാർ, വൈസ് പ്രസിഡന്റ് കെ.എൻ. ഹരിക്കുട്ടൻ, സെക്രട്ടറി സി.രതീഷ് എന്നിവർ ഏറ്റുവാങ്ങി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ജി.പ്രസന്നൻ, വി.എസ്.ഷജിത്ത്, അഖിൽ രാജ്, പി.ആർ.അനിയൻ, എം.നിർമ്മലൻ, സനൽജി പ്രസാദ്, എസ്.രഘു, എം.എസ്.ബൈജു. പി.കെ. കൃഷ്ണൻ, കെ.ശിവാനന്ദൻ, കെ.ഡി പ്രസാദ്, ടി.എസ് വിജയൻ, തുളസി തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.