ഇറുമ്പയം : എസ്.എൻ.ഡി.പിയോഗം 1801-ാം നമ്പർ ശാഖ വയൽവാരം കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം തലയോലപ്പറമ്പ് യൂണിയൻ കൗൺസിലർ രഞ്ജിത് മൂലമ്പറം ഉദ്ഘാടനം ചെയ്തു. ശാഖയുടെ വസ്തു സമ്പദാന ഫണ്ടിലേക്ക് വയൽവാരം യൂണിറ്റിന്റെ ആദ്യ സംഭാവന ശാഖാ സെക്രട്ടറി കെ.എം സോമൻ കൈമാറി. വനിതാസംഘം പ്രസിഡന്റ് ലത അശോകൻ ഭദ്രദീപ പ്രകാശനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സുധീർ ചെമ്പ് പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ എ.എം ഷിജിത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എ.കെ അനിൽകുമാർ, കെ.എസ് ചന്ദ്രബോസ്, പി.പി ലിനീഷ്, ഷീജ മോഹൻ ദാസ് , പ്രകാശൻ കുന്നുവേലിച്ചിറ, ബിജു തെരുവക്കാല, രാജൻ, പി.എസ് മണി എന്നിവർ പങ്കെടുത്തു. കെ.എസ് സുഗുണൻ സ്വാഗതവും അജിത് പ്രകാശ് കിരൺ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുഗുണൻ മുണ്ടാന (ചെയർമാൻ), ഷിജിത് മണി (കൺവീനർ), സജീവൻ, സുമേഷ്, പുരുഷൻ, കെ.എസ്.ചന്ദ്രബോസ്, സുദർശനൻ, പത്മനാഭൻ (കമ്മിറ്റി അംഗങ്ങൾ), ഷൈൻ മങ്ങാട്, അജിത് പ്രകാശ് കിരൺ, ഉദയൻ , മിനി പ്രിൻസ്, മീര സനിൽ, ഗീതു പ്രദീഷ്, ഷീബാ സുരേഷ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.