വൈക്കം : എസ്.എൻ.ഡി.പി യോഗം നടുവിലെ 110ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, കരിയർ ഗയിഡൻസ് മോട്ടിവേഷൻ ക്ലാസും നടത്തി. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനഘ അനിലിനെയും ആദരിച്ചു. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ വി.ഡി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ആർ ഷാജി, ചിദംബരൻ ഗുരുകൃപ, വനിതാസംഘം സെക്രട്ടറി മാലതി വിജയൻ, മീനാക്ഷി നടുതട്ടിൽ, വൈസ് ചെയർമാൻ കെ നോഹരൻ, സുജിത് മാനസമന്ദിരം, അനിൽകുമാർ എഴുമായിൽ, ഷാജി മഠത്തിൽപറമ്പിൽ, സന്തോഷ്, ഷിനു അറത്തറ, ബിനുകുമാർ മാഞ്ഞനാട്ടുതറ, സദാശിവൻ തുണ്ടപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.