വൈക്കം : വൈക്കത്തെ സർക്കാർ ജീവനക്കാരിലെ കാർഷികാഭിമുഖ്യമുള്ളവർ ചേർന്ന് രൂപം കൊടുത്ത നന്മ ജൈവകർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് തെങ്ങുകയറ്റ യന്ത്രം നൽകി. പണിക്കിടയിൽ പരിക്കേറ്റ വൈക്കം മടിയത്തറ സ്വദേശിയായ പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളി ദിവാകരനാണ് തെങ്ങുകയറ്റ യന്ത്രം സമ്മാനിച്ചത്. വിവിധ വകുപ്പുകളിലെ ജീവനക്കാരായ നന്മ കാർഷിക കൂട്ടായ്മയിലെ അംഗങ്ങൾ കൃഷിയിലൂടെ നേടിയ ലാഭമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. വൈക്കം സ്‌പെഷ്യൽ വില്ലേജ് ഓഫിസർ രാംദാസിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം വില്ലേജ് ഓഫിസർ എസ്.പി.സുമോദ് യന്ത്രം കൈമാറി.