മുക്കൂട്ടുതറ: കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. ഫസലൂർ റഹ്മാന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.ഡി. എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെംബ്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സാജൻ പഴയിടം അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മധുമോൾ പഴയിടം, ജില്ലാ നേതാക്കളായ രാജു പോതപ്പള്ളി, കെ.പി റെജി, ചന്ദ്രദാസ് എരുമേലി,റിജോ മാത്യു എന്നിവർ പങ്കെടുത്തു.