ഏഴാച്ചേരി : നൂറു കോടി അർത്ഥ തലങ്ങളുള്ള മഹത് കൃതിയാണ് രാമായണമെന്ന് പ്രമുഖ ഹൈന്ദവ പ്രഭാഷകനും വിൻവേൾഡ് ചെയർമാനുമായ
അഡ്വ. വിളക്കുമാടം എസ്.ജയസൂര്യൻ പറഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ രവിവാര രാമായണ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി നടന്ന സമ്മേളനം മജീഷ്യൻ കണ്ണൻ മോൻ ഉദ്ഘാടനം ചെയ്തു. കാവിൻപുറം ദേവസ്വം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ശശിധരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, സുരേഷ് ലക്ഷ്മി നിവാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഔഷധക്കഞ്ഞി വിതരണവുമുണ്ടായിരുന്നു. 14 ന് രവിവാര രാമായണ സംഗമം സമാപിക്കും.