അയ്മനം: മേജർ അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം 31ന് കൊടിയേറും. സെപ്റ്റംബർ ഏഴിനാണ് ആറാട്ട്. 31ന് വൈകീട്ട് 6.15ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 7.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. അംഗം പി.എം. തങ്കപ്പൻ, കുമ്മനം രാജശേഖരൻ, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി , ബി ഗോപകുമാർ എന്നിവർ പങ്കെടുക്കും. 8.30ന് കോട്ടയം ന്യൂ ബീറ്റ്സിന്റെ ഗാനമേള, സെപ്റ്റംബർ ഒന്നിന് നൃത്തനൃത്യങ്ങൾ. രണ്ടിന് ചാക്യാർകൂത്ത്, വിനോദ് ചമ്പക്കരയുടെ കഥാപ്രസംഗം, മൂന്നിന് ഓട്ടൻതുള്ളൽ, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്. നാലിന് കർണ്ണശപഥം, പ്രഹ്ളാദ ചരിതം കഥകളി, അയ്മനം പൂരം. അഞ്ചിന് വൈകീട്ട് ആറിന് പെരുവനം കുട്ടൻമാരാരുടെ മേളത്തോടെ അയ്മനം പൂരം, ദേശവിളക്ക്, രാത്രി ഒൻപതിന് വലിയവിളക്ക്, കൊല്ലം തപസ്യയുടെ നൃത്തനാടകം. ആറിന് കാഴ്ചശ്രീബലി, വേല, സേവ, ശശാങ്കൻ മയ്യനാട് സംഘത്തിന്റെ മെഗാഷോ, പള്ളിനായാട്ട്. ഏഴിന് ആറാട്ട്, പഞ്ചവാദ്യം, നെന്മാറ ബ്രദേഴ്സിന്റെ നാഗസ്വരക്കച്ചേരി, ആറാട്ട് എതിരേൽപ്പ്, വെടിക്കെട്ട്. രണ്ട് മുതൽ അഞ്ച് വരെ ഉത്സവദിവസങ്ങളിൽ ഉത്സവബലി, എട്ടിന് രാവിലെ തിരുവോണം തൊഴീൽ എന്നിവ നടക്കും.