വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആർഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ നൂറാമത് വാർഷികം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ.രമണൻ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. അനീഷ് ചന്ദ്രൻ, മധു പുത്തൻതറ വി.ജതിൻ , സുലഭാ സുജയ് എന്നിവർ പ്രസംഗിച്ചു