മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പാലപ്ര ശാഖയുടെ നേതൃത്വത്തിൽ പ്രതിഭകൾക്ക് ആദരവും വിശേഷാൽ പൊതുയോഗവും നടത്തി. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് മുഖ്യപ്രഭാഷണവും കലാപ്രതിഭകൾക്കുള്ള മെമന്റോയും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ സംഘടനാസന്ദേശം നൽകി. ഡോ.പി. അനിയൻ, ഷാജി ഷാസ്, രാജേഷ് ചിറക്കടവ്, വിനോദ് പാലപ്ര, വി.ഡി സുധാകരൻ എന്നിവർ സംസാരിച്ചു.