മുണ്ടക്കയം: ബഫർ സോൺ വിഷയത്തെ ആസ്പദമാക്കി കോരുത്തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പള്ളിപ്പടി സെന്റ് ജോർജ് സ്‌കൂൾ ഹാളിൽ ബഫർസോൺ പ്രശ്‌നങ്ങൾ, ഇതിനെ നമുക്ക് എങ്ങനെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫാദർ സക്കറിയാസ് ഇല്ലിക്കമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിഫാ ലീഗൽസെൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ് വിഷയ അവതരണം നടത്തി. സി.കെ.എം എച്ച് എസ് എസ് മാനേജർ എം.എസ് ജയപ്രകാശ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.എൻ വേണുക്കുട്ടൻ നായർ,
ഇൻഫാം താലൂക്ക് സമിതി പ്രസിഡന്റ് സണ്ണി വെട്ടുകല്ലേൽ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, കിഫാ കോട്ടയം ജില്ലാ പ്രസിഡന്റ് ജോണി മാത്യു പൊട്ടംകുളം , സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ: രാജേഷ് പുല്ലാണിൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് ജോജോ പാംമ്പാടത്ത്, ഐ.ഡി.എഫ് പ്രസിഡന്റ് ഓമനകുട്ടൻ സി.കെ , ഐക്യ മലയരയ മഹാസഭ പ്രതിനിധി ഭക്തവൽസലൻ, ഇ.ഡി.സി ചെയർമാൻ പി.കെ ദിവാകരൻ , കെ.പി.എം.എസ് പ്രതിനിധി വിജയൻ പൊൻനിലം, യാക്കോബായ സഭാ പ്രതിനിധി കെ.റ്റി സഖറിയാ കടുപ്പിൽ സാൻ മാത്യു കപ്പലുമാക്കൽ തുടങ്ങിയവർ സംസാരിച്ചു.
ചിങ്ങം 1 കർഷകദിനം കരിദിനമായി ആ ചരിക്കും.