മുണ്ടക്കയം: ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 14 മുതൽ 21 വരെ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ നടത്തും. 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപ പ്രകാശനം നടത്തും. യജ്ഞ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ഡോ.എം.ബഷീർ നിർവഹിക്കും. വൈകീട്ട് ഏഴിന് ആചാര്യവരണം പ്രഭാഷണം എന്നിവ നടക്കും.
15ന് വൈകീട്ട് ആറിന് സമകാലിക കൃഷിരീതികളെ കുറിച്ച് കൊഴുവനാൽ കൃഷി ഓഫീസർ കെ. പ്രവീൺ പ്രഭാഷണം നടത്തും. തുടർന്ന് മികച്ച കർഷകരെ ആദരിക്കും, 7.30ന് ആചാര്യപ്രഭാഷണം. 16ന് വൈകീട്ട് 5.30ന് പൂഞ്ഞാർ കോവിലകത്തെ ഉഷാവർമ തമ്പുരാട്ടിയെ ആദരിക്കും.
തുടർന്ന് സ്ത്രീശക്തി എന്ന വിഷയത്തിൽ പ്രൊഫ. വി.ടി.രമ പട്ടാമ്പി പ്രഭാഷണം നടത്തും. 18ന് വൈകീട്ട് ആറിന് കുട്ടികളുടെ വിവിധ പരിപാടികൾ. 19ന് വൈകീട്ട് അഞ്ചിന് സർവൈശ്വര്യ പൂജ, ആറിന് തിരുവാതിര, 6.30ന് രുക്മിണി സ്വയംവര ഘോഷയാത്ര, 7.30ന് പ്രഭാഷണം. 20ന് രാവിലെ എട്ടിന് വിദ്യാഗോപാല മന്ത്രാർച്ചന, 21ന് ഉച്ചയ്ക്ക് 12ന് യജ്ഞ സമർപ്പണം, ഒന്നിന് മഹാപ്രസാദമൂട്ട്